ആലുവ: അർബൻ സഹകരണ ബാങ്ക് മുൻ ജീവനക്കാരനും അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന തോട്ടക്കാട്ടുകര എളമന അബ്ദുൽ കരീം (ഇ.എം.എ.കരീം-68) നിര്യാതനായി. ഭാര്യ: സൈബാബ. മക്കൾ: സബീന, സജീന, കുഞ്ഞുമോൻ. മരുമക്കൾ: അലി അക്ബർ, പി.കെ. നിയാസ്, തൻനിയ കുഞ്ഞുമോൻ. തോട്ടക്കാട്ടുകര മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് , മുസ്ലിം ലീഗ് ടൗൺ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .