പറവൂർ: ചേന്ദമംഗലം മുണ്ട്യാത്ത് പത്മാലയത്തിൽ പ്രഫ. സി.യു. രവികുമാർ (76) നിര്യാതനായി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബോട്ടണി വിഭാഗം റിട്ട. മേധാവിയായിരുന്നു. ചേന്ദമംഗലം നായർ സമാജം പബ്ലിക് ലൈബ്രറി, ചേന്ദമംഗലം നായർ സർവിസ് സൊസൈറ്റി എന്നിവയുടെ മുൻ പ്രസിഡൻറും താലൂക്ക് പുഷ്പകൃഷി വികസന സമിതിയുടെ സ്ഥാപകരിൽ ഒരാളുമായിരുന്നു. ഭാര്യ: അംബിക. മക്കൾ: സീമ, സ്മിത, ഗോപൻ, സരിത. മരുമക്കൾ: ബാലഗോപാലൻ, സതീശൻ, കവിത, സുധീർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.