കറുകച്ചാൽ: ചമ്പക്കര പ്ലാച്ചിക്കൽ വീട്ടിൽ ആർ. രാമൻ (74, റിട്ട. അധ്യാപകൻ) നിര്യാതനായി. സെൻറ് മേരീസ് യു.പി സ്കൂൾ കൂത്രപ്പള്ളി, എസ്.എൻ യു.പി സ്കൂൾ, വെള്ളാവൂർ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ശ്രീരംഗം കെ. ഗോപിനാഥക്കുറുപ്പ് മെമ്മോറിയൽ ലൈബ്രറിയിലെ ലൈേബ്രറിയൻ ആയിരുന്നു. അഖിലേന്ത്യ ആത്മബോധോദയ സംഘം ജനറൽ സെക്രട്ടറി, കുറ്റിക്കൽ ശ്രീശുഭാനന്ദ ദർശന മണ്ഡപം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മക്കൾ: സുരേഷ് രാമൻ (ഫോട്ടോഗ്രാഫർ), ബിനിമോൾ, ജയപ്രഭ. മരുമക്കൾ: വി.കെ. സുരേഷ് (കെ.എസ്.ഇ.ബി, നിരണം), കെ.വി. അജയകുമാർ (ജെനെ എക്സ് കമ്യൂണിക്കേഷൻസ്, കോട്ടയം), അനിത സുരേഷ്.