കൂത്താട്ടുകുളം: മുത്തോലപുരം പാട്ടത്തിൽ നാരായണൻ (79) നിര്യാതനായി. മധ്യകേരളത്തിലെ അറിയപ്പെടുന്ന ചമയ കലാകാരനാണ്. വിവിധ കലാസമിതികളുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഗീത ആർട്സ് എന്ന പേരിൽ ബാലെ സമിതിക്ക് രൂപംകൊടുത്തു. ഭാര്യ: പരേതയായ ലീല. മക്കൾ: ഗീത, രേഖ, രാജേഷ്. മരുമക്കൾ: സജീവൻ, നിമ്മി, പരേതനായ ഗോപി.