പെരുമ്പാവൂർ: പ്രമുഖ മരവ്യവസായിയും കുറ്റിപ്പുഴ ടിമ്പർ ഇൻഡസ്ട്രീസ് സ്ഥാപകനുമായ മുടിക്കൽ മേനോക്കുടി വീട്ടിൽ കുഞ്ഞിമുഹമ്മദ് കുറ്റിപ്പുഴ (90) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഹസൈനാർ (അസം പ്ലൈവുഡ്സ് അല്ലപ്ര), അലി (കുറ്റിപ്ലൈ കണ്ടന്തറ), കരീം (മൂൺ ലൈറ്റ് ടിമ്പർ ഇൻഡസ്ട്രീസ്, മുടിക്കൽ), മുഹമ്മദ്കുഞ്ഞ് (മേനോക്കുടി വീനേഴ്സ്, മുടിക്കൽ), ഐഷു, റംല, ഫൈസിയ. മരുമക്കൾ: ഐഷ, സുഹറ, അസ്മ, ഷംനു, അബൂബക്കർ, യൂസുഫ്, പരേതനായ അബൂബക്കർ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മുടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.