അങ്കമാലി: മൂക്കന്നൂരിലെ സ്വകാര്യ ലോഡ്ജിൽ െപാലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കെണ്ടത്തി. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മുളന്തുരുത്തി കരോട്ട് കുരിശ് ഇലഞ്ഞിത്തറ വീട്ടിൽ വാസുവിെൻറ മകൻ രാഹുൽ വാസുവാണ് (32) മരിച്ചത്. വ്യാഴാഴ്ച പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് വൈകീട്ടാണ് മൂക്കന്നൂരിലെത്തി മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ഏറെ കഴിഞ്ഞിട്ടും തുറക്കാതെ വന്നപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്ന് പുത്തൻകുരിശ് സി.ഐ അറിയിച്ചു. ഓൺലൈൻ ഗെയിമുകളിൽ കൂടുതൽ സമയം വിനിയോഗിക്കാറുണ്ടായിരുന്നതായി പറയുന്നു. ഇസ്രായേലിൽ നഴ്സായ നീതുവാണ് ഭാര്യ. മകൻ: നീരവ്.