കോതമംഗലം: മലയിൻകീഴ് കുടിയാറ്റ് കെ.വി. വർക്കി (84) നിര്യാതനായി. കോതമംഗലം സഹകരണ ബാങ്ക് പ്രസിഡൻറ്, എറണാകുളം ജില്ല സഹകരണ ബാങ്ക്, കോതമംഗലം മാർക്കറ്റിങ് സൊസൈറ്റി, ഹൗസിങ് സൊസൈറ്റി എന്നിവയുടെ ഡയറക്ടർ ബോർഡ് മെംബർ, ഇൻഫാം മേഖല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തച്ചിട്ടുണ്ട്. ഭാര്യ: പോത്താനിക്കാട് തെക്കേക്കുന്നേൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ഡോ. ഷാജി, അഡ്വ.ജോസ്, ബീന, അഡ്വ.പോൾ, ബേബി. മരുമക്കൾ: റോസിലി, ഡോ.ബിജി, അലക്സ് കൊട്ടാരം, ഡോ. ഗ്രേസി, ദീപ.