മട്ടാഞ്ചേരി: വ്യാഴാഴ്ച ഉച്ചക്ക് യാത്രക്കിടെ ബോട്ടിൽനിന്ന് കായലിലേക്ക് ചാടിയയാളുടെ മൃതദേഹം കരക്കടിഞ്ഞു.മുണ്ടംവേലി അത്തിപ്പൊഴിയിൽ രാജയുടെ (44) മൃതദേഹമാണ് കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിനിടെ ഫോർട്ട്കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യ നാവികപരിശീലന കേന്ദ്രത്തിന് സമീപം കടലിൽ കണ്ടത്.