കോതമംഗലം: പോത്താനിക്കാട് ചീരകത്തോട്ടത്തില്‍ സി.എം. ഗീവര്‍ഗീസ് (കുട്ടിച്ചേട്ടന്‍ -94) നിര്യാതനായി. പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് സ്ഥാപക സെക്രട്ടറി, മുന്‍ പ്രസിഡൻറ്, പോത്താനിക്കാട് ആര്.പി.എസ് സ്ഥാപക പ്രസിഡൻറ്, പോത്താനിക്കാട് ഹോളി എയ്ഞ്ചല്‍ പബ്ലിക് സ്കൂള്‍ സ്ഥാപകന്‍, ചീരകത്തോട്ടത്തില്‍ കുടുംബയോഗം പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: ഡോ. റെജി വര്‍ഗീസ് (യു.എസ്.എ), ബെന്നി വര്‍ഗീസ് (കാനഡ). മരുമക്കള്‍: ബീന, ജെയ്സി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെൻറ് മേരീസ് ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളി സെമിത്തേരിയില്‍.