മരട്: നിയന്ത്രണം വിട്ട ലോറിയിടിച്ച് വയോധികന് മരിച്ചു. മരട് ശാസ്ത്രിനഗര്‍ ഓച്ചിറപ്പാടത്ത് ശിവനാണ് (63) മരിച്ചത്. ജോലി കഴിഞ്ഞുവരുന്ന മകളെ കാത്ത് റോഡരികില്‍ ഇരിക്കുമ്പോഴാണ് ലോറി ഇടിച്ചത്. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് അപകടം. കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് കലുങ്കില്‍ ഇരിക്കുകയായിരുന്ന ശിവനെ ഇടിച്ചിട്ടശേഷം സമീപത്തെ വീടിെൻറ മതില് തകര്‍ത്താണ് നിന്നത്. നാട്ടുകാർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ലോറി ഡ്രൈവര്‍ മലയാറ്റൂര്‍ സ്വദേശി ജയപ്രകാശിനെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ശോഭ. മകള്‍: ശീതള്‍. മരുമകന്: വിനോദ്.