പെരുമ്പാവൂര്‍: കീഴില്ലം ചോന്നോത്ത് വീട്ടില്‍ സി.എസ്. പ്രകാശ് (പ്രകാശ് ശങ്കര്‍- 58) നിര്യാതനായി. ഗവ. കോണ്‍ട്രാക്ടറാണ്. എറണാകുളം ചാത്തിയാത്ത് റോഡ് പ്രസ്റ്റീജ് ഫ്ലാറ്റിലായിരുന്നു താമസം. ചൊവ്വാഴ്ച രാവിലെ 6.30ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൊച്ചി ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് റോഡ്, റണ്‍വേ, അങ്കമാലി-മണ്ണുത്തി ഹൈവേ എന്നിവയുടെ നിര്‍മാണ ജോലികള്‍ കെ.എം.സി കമ്പനിയുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കി. നിലവില്‍ കോഴിക്കോട് ബൈപാസിെൻറയും കോഴിക്കോട്- വയനാട് റോഡിെൻറയും നിര്‍മാണത്തിനുള്ള ഏകോപനം നടത്തി വരികയായിരുന്നു. കീഴില്ലം അറക്കക്കുടിയില്‍ പരേതനായ കുട്ടപ്പന് നായരുടെ മകള്‍ അജിതയാണ് ഭാര്യ. മക്കള്‍: ഡോ. മാളവിക ശങ്കര്‍, പാര്‍വതി ശങ്കര്‍ (മെഡിക്കല്‍ വിദ്യാര്‍ഥിനി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കീഴില്ലത്തെ വസതിയില്‍.