കാഞ്ഞിരപ്പള്ളി: വടക്കയിൽ വി.ജെ. ചാക്കോ (85) നിര്യാതനായി. കാഞ്ഞിരപ്പള്ളിയിലെ മുതിർന്ന കേരള കോൺഗ്രസ്-എം നേതാവും നിലവിൽ റബർ മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെംബറുമാണ്. വിഴിക്കിത്തോട് വായനശാല സ്ഥാപക നേതാവായിരുന്നു. ഭാര്യ: ഇഞ്ചിയാനി ചിലമ്പിക്കുന്നേൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: അഡ്വ. ജോസഫ് ചാക്കോ (യു.കെ), ബീന, ബിന്ദു. മരുമക്കൾ: റോസ് ജോസഫ് കുതിരവട്ടത്ത്, കുറുപ്പന്തറ (യു.കെ), ജിമ്മി സ്കറിയ കുന്നത്തുപുരയിടം (കാഞ്ഞിരപ്പള്ളി), നോബിൾ കെ. ജോൺ കുരിശുംമൂട്ടിൽ (എറണാകുളം). സംസ്കാരം പിന്നീട്.