കോട്ടയം: പ്രമുഖ ട്രേഡ് യൂനിയൻ നേതാവ് കഞ്ഞിക്കുഴി കാരയ്ക്കാട്ട്പറമ്പിൽ കെ.വി. കൊച്ചെറിയ (86) നിര്യാതനായി. ദീർഘകാലം എ.ഐ.ടി.യു.സി ജില്ല സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗമായും വർക്കിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: ബാബു കൊച്ചെറിയ (മുൻ ടെസ്സിൽ ജീവനക്കാരൻ), താര ചെറിയാൻ, കെ. സാബു (പബ്ലിക് പ്രോസിക്യൂട്ടർ), കെ. ബിജു. മരുമക്കൾ: സിന്ധു, ബീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുത്തൻപള്ളി സെമിത്തേരിയിൽ.