ഈരാറ്റുപേട്ട: മറിഞ്ഞ ഓട്ടോയുടെ അടിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പൂഞ്ഞാർ തെക്കേക്കര കടൂപ്പാറ പരയ്ക്കാട്ട് സാജുവാണ് (47) മരിച്ചത്. ചൊവ്വാഴ്ച രാത്രി പെരുനിലത്താണ് സംഭവം. റോഡരികിൽ ഓട്ടോ മറിഞ്ഞു കിടക്കുന്നത് വഴി യാത്രക്കാരാണ് പൊലീസിൽ അറിയിച്ചത്. ഓട്ടോയുടെ അടിയിൽ അകപ്പെട്ട് മരിച്ച നിലയിൽ കിടക്കുകയായിരുന്നു സാജു. പൊലീസും സുഹൃത്തുക്കളും സ്ഥലത്തെത്തി ഓട്ടോ ഉയർത്തി മൃതദേഹം പുറത്തെടുത്തു. രാത്രി 10 മണിയോടെ പെരുനിലത്ത് നിന്നും തിരികെ വരികയാണെന്ന് സാജു വീട്ടിലേക്ക് ഫോൺ വിളിച്ച് അറിയിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് മതിലിൽ ഓട്ടോ ഇടിച്ച ലക്ഷണമുണ്ട്. എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് വ്യക്തമല്ല. തലയിൽ ഉണ്ടായ മുറിവിനെ തുടർന്ന് രക്തം കട്ട പിടിച്ചതാണ് മരണ കാരണം എന്ന് പൊലീസ് പറയുന്നു. ഭാര്യ : ശാലിനി. മകൾ അനന്യ.