എരുമേലി: 25 വർഷത്തോളം എരുമേലി നൈനാർ ജുമാമസ്ജിദ് അസി. ഇമാം ആയിരുന്ന പതാലിൽ അബ്ദുൽ അസീസ് (55) നിര്യാതനായി. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചശേഷം നെഗറ്റിവായെങ്കിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ എേട്ടാടെ മരിക്കുകയായിരുന്നു. ജംഇയ്യതുൽ ഉലമ താലൂക്ക് ജോ. സെക്രട്ടറി, ക്ഷേമനിധി ബോർഡ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: വാലാങ്കര മേലേകവലംപ്ലാക്കൽ റഷീദ. മക്കൾ: അജിത്, അൻസാം.