ചങ്ങനാശ്ശേരി: കളര്‍ടോണ്‍ ഗ്രൂപ് എം.ഡി വക്കച്ചംപടി പട്ടാറ പുത്തന്‍പുരക്കല്‍ ജോസഫ് സക്കറിയ (അപ്പച്ചന്- 84) നിര്യാതനായി. ഭാര്യ: കുട്ടംപേരൂര്‍ ചക്കാലക്കല്‍ കുടുംബാംഗം സെലിന് സക്കറിയ. മക്കള്‍: നാന്‍സി സക്കറിയ (വെല്‍കെയര്‍ ഫാര്‍മസി ന്യൂയോര്‍ക്ക്), ബോബി സക്കറിയ (കളര്‍ടോണ്‍ ഗ്രൂപ്, ദുബൈ). മരുമക്കള്‍: അജി പീടികയില്‍, വളഞ്ഞവട്ടം (ന്യൂയോര്‍ക്ക്), സില്‍വി ബോബി കുണ്ടുകുളം, തൃശൂര്‍ (എമിറേറ്റ്സ് എയര്‍വേസ്, ദുബൈ). സംസ്കാരം പിന്നീട്.