പാലാരിവട്ടം: സ്വാതന്ത്ര്യ സമര സേനാനിയും റിട്ട. അധ്യാപകനുമായ നടുവിലവീട്ടിൽ ജോസഫ് (107) നിര്യാതനായി. കവിയും ഗ്രന്ഥകാരനുമായിരുന്ന അദ്ദേഹം കവിത്രയങ്ങളുടെ സമകാലികനും ഉറ്റ സുഹൃത്തുമായിരുന്നു. പി.ഒ.സി ബൈബിൾ വിവർത്തന സമിതി ടെക്നിക്കൽ അസിസ്റ്റൻറായിരുന്നു. ഭാര്യ: ചേരാനല്ലൂർ മാതിരപ്പിള്ളി കുടുംബാംഗം ലൂസി. മക്കൾ: എൻ.ജെ. സേവ്യർ (വൈറ്റില ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), ജോർജ്കുട്ടി (സെല്ലോ കേരള സെയിൽസ് മാനേജർ), ജോളി ജോസഫ് (ഗ്രാഫിക് ഡിസൈനർ). മരുമക്കൾ: ഗ്രേസി സേവ്യർ (റിട്ട. അക്കൗണ്ടൻറ്, സെൻറ് ജോസഫ് സ്കൂൾ, തൃക്കാക്കര), ജിഷ ജോർജ് (അധ്യാപിക, കാരണക്കോടം സെൻറ് ജൂഡ് സ്കൂൾ), ആനി എയ്ഞ്ചൽ (അധ്യാപിക, കാക്കനാട് അസീസി വിദ്യാനികേതൻ).