പെരുമ്പാവൂർ: പ്രഭാതസവാരിക്കിടെ വയോധികൻ ജീപ്പ് ഇടിച്ചു മരിച്ചു. കുറുപ്പംപടി മുടക്കരായി ആലക്കൽ വീട്ടിൽ സ്റ്റീഫനാണ് (61) മരിച്ചത്. ശനിയാഴ്ച പുലർച്ച ചെറുകുന്നത്തിനും ഓടക്കാലിക്കുമിടയിൽ കളമ്പാടൻ റോഡിലായിരുന്നു അപകടം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലൂസി. മക്കൾ: ബെർണി (കുവൈത്ത്), ഐശ്വര്യ, സിന്ധ്യ (കുവൈത്ത്). മരുമക്കൾ: ടിൻറു (കുവൈത്ത്), ലിജോയ് (ഷിപ്), റെസ് (കുവൈത്ത്). സംസ്കാരം പിന്നീട്.