ചങ്ങനാശ്ശേരി: അഖിലേന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ കുരിശുംമൂട് മുക്കാട്ട് വീട്ടില്‍ ബേബിച്ചന് (ബേബിച്ചന് മുക്കാടന്‍-67) നിര്യാതനായി. ഭാര്യ: സാലിമ്മ. മക്കള്‍: ലിയ, പ്രിയ. മരുമക്കള്‍: ബിജോ പുതുവീട്ടില്‍, എബിസണ്‍ പരുവക്കാട്. കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന ഇദ്ദേഹം ഞായറാഴ്ച പുലര്‍ച്ച 4.30ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. 40 വർഷത്തിലേറെയായി റേഷന്‍ ഡീലേഴ്സ് അസോസിയേഷെൻറ സംസ്ഥാന, ദേശീയ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം റേഷന്‍ വ്യാപാരികളുടെയും കാര്‍ഡ് ഉടമകളുടെയും ക്ഷേമത്തിനായി നിലകൊണ്ട പൊതുപ്രവര്‍ത്തകനാണ്. ചങ്ങനാശ്ശേരി അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക്, വാഴപ്പള്ളി സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ചീരഞ്ചിറ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. എക്സ്പ്രസ് ദിനപത്രത്തിെൻറ ലേഖകനായും കോട്ടയം ന്യൂസ് ദിനപത്രത്തിെൻറ ചീഫ് എഡിറ്ററായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചങ്ങനാശ്ശേരി പാറേല്‍ പള്ളി സെമിത്തേരിയില്‍.