പള്ളുരുത്തി: ദേശാഭിമാനി ജങ്ഷന് സമീപം ഏറണാട്ട് ടെമ്പിൾ റോഡ് കണ്ണാടിപ്പറമ്പിൽ കെ.ബി. അബൂട്ടി (72) നിര്യാതനായി. കേരളനാദത്തിെൻറ കൊച്ചി മേഖല റിപ്പോർട്ടറും ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് പ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായിരുന്നു. ഭാര്യ: പരേതയായ സുഹറ. മക്കൾ: ഷഫീഖ്, ജസീല. മരുമക്കൾ: ഷമീർ, അനീഷ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.