പെരുമ്പാവൂര്‍: പി.പി റോഡിലെ ശശി ഇലക്ട്രിക്കല്‍സ് ഉടമ ബ്രോഡ്വേയില് നങ്ങേലില്‍ വീട്ടില്‍ എന്‍.ആര്. ബിനോയി (48) നിര്യാതനായി. റയോണ്‍സ് ജീവനക്കാരനായിരുന്ന പരേതനായ എന്‍.കെ. രാജപ്പെൻറയും ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കൻഡറി സ്കൂള്‍ റിട്ട. അധ്യാപിക വി.സി. ശശിമണിയുെടയും മകനാണ്. എസ്.എന്‍.ഡി.പി സൈബര്‍ സേന കുന്നത്തുനാട് യൂനിയന്‍ കണ്‍വീനര്‍, ബി.ഡി.ജെ.എസ് ജില്ല ജോയൻറ് സെക്രട്ടറി, നങ്ങേലില്‍ ആയുര്‍വേദ കോളജ് ട്രസ്റ്റ് ട്രഷറര്‍, പെരുമ്പാവൂര്‍ മര്‍ച്ചൻറ്സ് അസോസിയേഷന് നിർവാഹക സമിതി അംഗം, പെരുമ്പാവൂര്‍ ബ്രോഡ്വേ റെസിഡൻറ്സ് അസോസിയേഷന് സെക്രട്ടറി, എസ്.എന്‍.ഡി.പി യൂത്ത് മൂവ്മെൻറ് കുന്നത്തുനാട് യൂനിയന്‍ പ്രസിഡൻറ്, എസ്.എന്‍.ഡി.പി യോഗം പെരുമ്പാവൂര്‍ ശാഖ വൈസ് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദസ് ബിനോയി. മകള്‍: മേഘ എന്‍. ബിനോയി.