പറവൂർ: പെരുമ്പടന്ന ഉള്ളായംപിള്ളി പ്രീതിയിൽ ജി. ഭാസ്കരൻനായർ (84) നിര്യാതനായി. കാലടി പ്ലാേൻറഷൻ കോർപറേഷനിൽ ജൂനിയർ സൂപ്രണ്ടായും ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറിയായും പറവൂർ ടൗൺ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായും പറവൂർ നായർ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻറായും പറവൂർ ടൗൺ വെസ്റ്റ് കോഓപറേറ്റിവ് ബാങ്കിൽ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഉർവി െറസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറിയാണ്. ഭാര്യ: വിജയകുമാരി (റിട്ട. പൊതുമരാമത്ത് വകുപ്പ് ഗ്രേഡ് 1 ഓവർസിയർ). മക്കൾ: പ്രീത (അധ്യാപിക), മനോജ്. മരുമക്കൾ: ശ്രീകുമാർ, ലത.