തൃപ്പൂണിത്തുറ: ടാങ്കര്‍ ലോറി ഡ്രൈവര്‍ കെട്ടിടത്തിെൻറ രണ്ടാം നിലയില്‍നിന്ന് വീണ് മരിച്ചു. അമ്പലമുകളില്‍നിന്ന് ഇന്ധന ടാങ്കര്‍ ലോറിയില്‍ എണ്ണനിറക്കാനെത്തിയ ആലത്തൂര്‍ തെന്നിനാപുരം വഴുക്കത്തോട് വീട്ടില്‍ രവീന്ദ്രെൻറ മകന് വിപിന്‍ദാസാണ് (32) മരിച്ചത്. ടാങ്കര്‍ ഡ്രൈവര്‍മാര്‍ താമസിക്കുന്ന ചിത്രപ്പുഴയിലെ കെട്ടിടത്തിെൻറ രണ്ടാംനിലയിലെ വരാന്തയില്‍നിന്നാണ് വീണത്. ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.