വൈപ്പിൻ: മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. കുഴുപ്പിള്ളി തുണ്ടിപ്പുറം പരേതനായ ശ്രീനിവാസെൻറ മകൻ മോഹനനാണ് (54) മരിച്ചത്. ഞായാറാഴ്ച രാത്രി കുഴുപ്പിള്ളി പടിഞ്ഞാറേ കായലിൽ (പൊയിൽ) ആണ് സംഭവം. ചെറുവഞ്ചിയിൽ വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച രാവിലെ കൈയിൽ വീശുവലയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മാതാവ്: കമലാക്ഷി. ഭാര്യ: മോഹിനി. മക്കൾ: ശ്രീജിത്ത് (വിഷ്ണു), സുചിത്ര.