പ്രവിത്താനം: ചലച്ചിത്രതാരം മിയയുടെ (ജിമി) പിതാവ് തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) നിര്യാതനായി. ഭാര്യ: കോതമംഗലം പാലമൂട്ടിൽ മിനി. മറ്റൊരു മകൾ: ജിനി. മരുമക്കൾ: ലിജോ ജോർജ് പാലാ, അശ്വിൻ ഫിലിപ് എറണാകുളം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പ്രവിത്താനം സെൻറ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.