അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപത അംഗവും നായത്തോട് സെൻറ് ജോസഫ് പള്ളി വികാരിയുമായ ഫാ. ജോസഫ് വളവി (71) നിര്യാതനായി. ഇടപ്പള്ളിയിൽ അസി. വികാരിയായും കാർഡിനൽ നഗർ, വാഴക്കുളം സൗത്ത്, ഏലൂർ, വാതക്കാട്, കോനൂർ, വെള്ളാരപ്പിള്ളി സൗത്ത്, കരയാംപറമ്പ്, കോക്കമംഗലം, പുത്തൻപള്ളി, മേക്കാട്, മങ്കുഴി, കരുമാല്ലൂർ, എളവൂർ താഴെ, നായത്തോട് ഇടവകകളിൽ വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വളവി വീട്ടിൽ പരേതരായ ജോസഫ്-ആനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ട്രീസ, അമ്മിണി, വിക്ടർ, ജേക്കബ്, അച്ചാമ്മ, ലീലാമ്മ, റീത്ത. മൃതദേഹം വ്യാഴാഴ്ച രാവിലെ ഏഴുമുതൽ 8.30 വരെ നായത്തോട് സെൻറ് ജോസഫ് പള്ളിയിലും 9.30 മുതൽ 12 വരെ എറണാകുളം കോമ്പാറ ജങ്ഷനിെല വസതിയിലും 12.30 മുതൽ മൂന്നുവരെ എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിന് വെക്കും. മൂന്നിന് സംസ്കാര ശൂശ്രൂഷക്ക് മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. സമാപനശുശ്രൂഷക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.