കോട്ടയം: മുസ്ലിംലീഗ് കോട്ടയം ജില്ല സെക്രട്ടറിയും കോട്ടയം നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ താഴത്തങ്ങാടി പാലപ്പറമ്പില്‍ പി.എസ്. ബഷീര്‍ (71) നിര്യാതനായി. ജില്ല ലീഗ് ഹൗസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും രക്ഷിക്കാനായില്ല. മുസ്ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡൻറായും ദീര്‍ഘകാലം നഗരസഭ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലേന്ത്യ മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഒട്ടേറെ ബോര്‍ഡ് കോര്‍പറേഷനുകളില്‍ അംഗമായിരുന്നു. ഭാര്യ: റഷീദ. മകള്‍: ഫെബിന് ബഷീര്‍ (ദുബൈ). മരുമകന്: സമീര്‍ ബഷീര്‍ (ദുബൈ). ഖബറടക്കം വെള്ളിയാഴ്ച താഴത്തങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.