ആലുവ: ആലുവയിലെ ആദ്യകാല സ്വർണ വ്യാപാരിയും പുള്ളാട്ടുകുഴി വീട്ടിൽ പരേതനായ ശങ്കരൻകുട്ടിയുടെ മകനുമായ പി.എസ്. അശോക് കുമാർ(68) നിര്യാതനായി. ബാങ്ക് കവല ശങ്കേഴ്സ് ജ്വല്ലറി ഉടമയാണ്. ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ആലുവ യൂനിറ്റ് ട്രഷററാണ്. ഭാര്യ: ലത അശോകൻ. മക്കൾ: ആനന്ദ് ശങ്കർ (യെസ് ബാങ്ക് എറണാകുളം), ദിവ്യ അശോക് (എച്ച്.ഡി.എഫ്.സി ബാങ്ക്), മരുമക്കൾ: അതിഥ് മോഹൻ (ഇൻഡിഗോ എയർലൈൻസ് ബംഗളൂരു), വിനീത ആനന്ദ്.