കൊച്ചി: നിർധനർക്ക് ആയിരത്തിലധികം വീടുകൾ നിർമിക്കുന്നതിന് നേതൃത്വം നൽകിയ വരാപ്പുഴ അതിരൂപത വൈദികൻ ഫാ. മൈക്കിൾ തലക്കെട്ടി (64) നിര്യാതനായി. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദികനായി ചുമതലയേറ്റു. വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. ഫാ. വർഗീസ് താണിയത്തിെൻറ സഹകരണത്തോടെ 1480 വീടാണ് പാവപ്പെട്ടവർക്കായി നിർമിച്ചുനൽകിയത്. വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, മാമംഗലം, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം, എടത്തല, കുരിശിങ്കൽ, വല്ലാർപാടം ദേവാലയങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. മാതാവ്: മേരി. പിതാവ്: ജോർജ്. ഉച്ചക്ക് 12.30 മുതൽ ഏലൂർ സെൻറ് ആൻറണീസ് പള്ളിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് ജോസഫ് കളത്തിപ്പറമ്പിലിെൻറ മുഖ്യകാർമികത്വത്തിൽ ഏലൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.