പാലാ: ചീങ്കല്ലേൽ റോസ്ഭവൻ ആരാധനമഠാംഗം സിസ്റ്റർ ആഞ്ചലസ് (82) നിര്യാതയായി. കാഞ്ഞിരത്താനം പെരുമ്പ്രയിൽ പരേതരായ ജോസഫിെൻറയും അന്നമ്മയുടെയും മകളാണ്. മുട്ടുചിറ എച്ച്.ജി.എം നഴ്സിങ് സ്കൂൾ, ചെത്തിപ്പുഴ സെൻറ് തോമസ് നഴ്സിങ് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. കട്ടപ്പന സെൻറ് ജോൺസ്, മരിയൻ മെഡിക്കൽ സെൻറർ, കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് എന്നിവിടങ്ങളിൽ അധ്യാപികയായും സ്റ്റാഫ് നഴ്സായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ശാന്തിഭവനിൽ മദർ സുപ്പീരിയറായിരുന്നു.സഹോദരങ്ങൾ: സിസ്റ്റർ ജനവീവ് എസ്.എ.ബി.എസ്, പി.ജെ. തോമസ്, ഡോ. അലോഷ്യസ്, പരേതരായ ജോസഫ് പി.ജെ, ഫാ.ആൻറണി പെരുമ്പ്രയിൽ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് റോസ് ഭവൻ ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം മഠം വക സെമിത്തേരിയിൽ.