കിടങ്ങൂര്‍: പരിസ്ഥിതി പ്രവര്‍ത്തകനും മീനച്ചില്‍ നദീസംരക്ഷണ സമിതി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ദേശീയ ഹരിതസേന കോട്ടയം ജില്ല കോഓഡിനേറ്ററുമായ വാലേല്‍ ആര്. വേണുഗോപാല്‍ (68) നിര്യാതനായി. കോണ്‍ഗ്രസ് ഉഴവൂര്‍ ബ്ലോക്ക് സെക്രട്ടറി, പിറയാര്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി, മീനച്ചില്‍ റിവര്‍-റെയിന്‍ മോണിറ്ററിങ് നെറ്റ് വര്‍ക്ക് ഓപറേഷന്‍സ് ഹെഡ്, കട്ടച്ചിറ നേതാജി ലൈബ്രറി സെക്രട്ടറി, കട്ടച്ചിറ തോട് സംരക്ഷണസമിതി കണ്‍വീനര്‍, കിടങ്ങൂര്‍ പുഴയോരം റെസിഡൻറ്സ് അസോസിയേഷന് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നീറിക്കാട് തെക്കേ കല്ലമ്പള്ളി കുടുംബാംഗം രമ (എല്‍.ഐ.സി, ആര്.ഡി ഏജൻറ്). മക്കള്‍: പാര്‍വതി വേണുഗോപാല്‍ (നാഷനല്‍ ബാറ്റ് മോണിറ്ററിങ് സർവേ പ്രോഗ്രാം കോഓഡിനേറ്റര്‍, ഇംഗ്ലണ്ട്), ഭാസ്കര്‍ നന്ദഗോപാല്‍(സോഫ്റ്റ്വെയര് എൻജിനീയര്‍, ഇന്‍ഫോപാര്‍ക്ക്, കൊച്ചി). സംസ്കാരം പിന്നീട്.