കാലടി: ഒാൾഇന്ത്യ റേഡിയോയിൽ ഡയറക്ടറും കഥാകൃത്തും ഗ്രന്ഥകാരനുമായിരുന്ന മാണിക്യമംഗലം പറയത്ത് വീട്ടിൽ പി. പുരുഷോത്തമൻ നായർ (96) നിര്യാതനായി. 1950ൽ കോഴിക്കോട് നിലയം ആരംഭിച്ചപ്പോൾ േപ്രാഗ്രാം അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം, ഗോവ, ഡൽഹി, ഇൻഡോർ എന്നീ നിലയങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. സോളമൻ കഥകൾ, പക്ഷിക്കഥകൾ തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ: തങ്കമണി കുഞ്ഞമ്മ. മക്കൾ: ഡോ. പത്മജ, ഡോ. രാധിക, ഡോ. കൃഷ്ണൻ, പരേതയായ ചിത്ര. മരുമക്കൾ: ഗിരീഷ്, സദാനന്ദൻ, വിനോദ്.