പാലാ: മകനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബൈക്കിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. കണ്ണാടിയുറുമ്പ് ചാമക്കാലയിൽ സോമൻ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലായിരുന്നു അപകടം. ബൈക്ക് മഴ പെയ്ത് കിടന്ന റോഡിൽ തെന്നുകയും പിൻ സീറ്റിലിരുന്ന രാധാമണി റോഡിൽ തെറിച്ചുവീഴുകയായിരുന്നു. തലേക്കറ്റ ക്ഷതമാണ് മരണകാരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. മക്കൾ: അഞ്ജന, അനന്തു, അഭിജിത്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30 ന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ.