വൈക്കം: കമിതാക്കെള വീടിനടുത്ത മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കൊച്ചങ്ങാടി വാഴേക്കാട്ട് ഒറ്റാഞ്ഞിലിത്തറ കലാധരെൻറ മകൻ അമർജിത്ത് (അപ്പു-23), കൊച്ചങ്ങാടി വടക്കേ ബ്ലായിത്തറയിൽ കൃഷ്ണകുമാറിെൻറ മകൾ കൃഷ്ണപ്രിയ (കിച്ചു-21 ) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്ത് കാടുപിടിച്ചു കിടന്ന സ്ഥലത്തെ മരത്തിൽ ഇരുവരെയും അടുത്തടുത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ ഞായറാഴ്ച രാവിലെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ മാനേജ്മെൻറ് പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു അമർജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർഹോസ്റ്റസ് കോഴ്സിന് പഠിക്കുകയായിരുന്നു. അയൽവാസികളായ ഇവരുടെ പ്രണയത്തിന് ബന്ധുക്കൾ എതിരുനിന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കോവിഡ് പരിശോധന നടത്തി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. നാഗസ്വര വാദ്യ കലാകാരനായ കലാധരനാണ് അമർജിത്തിെൻറ പിതാവ്. മാതാവ് ഗ്രേസി. വിദേശത്ത് നഴ്സായ വിഷ്ണുപ്രിയ സഹോദരിയാണ്. വാഴേകാട് വടക്കേബ്ലായിൽ കൃഷ്ണകുമാറാണ് കൃഷ്ണപ്രിയയുടെ പിതാവ്. മാതാവ്: സിന്ധു. സഹോദരി: കാവ്യ.