മണര്‍കാട്: വട്ടപ്പറമ്പില്‍ കുമാരവിലാസം വീട്ടില്‍ കൃഷ്ണന്‍നായരുടെ ഭാര്യ ദാക്ഷായണിയമ്മ (86) നിര്യാതയായി. ആയാംകുടി മണക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സുധ, കെ. സജികുമാര്‍ (റിട്ട. സീസാക്ക്, തിരുവനന്തപുരം), കെ. ഹരികുമാര്‍ (റിട്ട. കേരള ബാങ്ക്), പരേതരായ അജിത് കുമാര്‍, അനില്‍ കുമാര്‍. മരുമക്കള്‍: ഡി. സോമനാഥ്, ലീലാമണി (റിട്ട. അഡീഷനല്‍ സെക്രട്ടറി, തിരുവനന്തപുരം), ശ്രീകല (ഹെഡ്മിസ്ട്രസ് ഗവ. എച്ച്.എസ്, വടവാതൂര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.