ആലുവ: തോട്ടക്കാട്ടുകര അൻസാരി മൻസിലിൽ സൈലാവുദ്ദീെൻറ മകൻ ഇസഡ്.എം. ഷെരീഫ് (49) നിര്യാതനായി. മൈനോറിറ്റി കോൺഗ്രസ് ജില്ല വൈസ് ചെയർമാനായിരുന്നു. കെ.എസ്.യു മുൻ താലൂക്ക് പ്രസിഡൻറ്, ജില്ല സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, എം.ജി സർവകലാശാല സെനറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. മാതാവ്: പരേതയായ ആബിദ. ഭാര്യ: തസ്നിം. മക്കൾ: അബ്ദുല്ല, അക്ബർ, ആസിയ.