വൈക്കം: കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. തലയോലപ്പറമ്പ് പൊതി മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണെത്താഴിലാളി വടയാർ കോരിക്കൽ തണ്ണിക്കുഴി നികർത്തിൽ സനീഷിെൻറ ഭാര്യ സനജയാണ്(35) മരിച്ചത്. ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തുചിറ ജെസി (50), വൈക്കം ടി.വി പുരം ചെമ്മനത്തുകര മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ വൈക്കം വലിയ കവലക്ക് സമീപം വൈപ്പിൻപടിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സനജയുടെ തലക്ക് ഗുരുതര പരിക്കേറ്റു. നാട്ടുകാരും പൊലീസും ചേർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ സനജയെ വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹർത്താലിൽ വാഹനഗതാഗതം നിലച്ചതിനാൽ ആംബുലൻസിൽ ജീവനക്കാരെ വൈക്കത്തുനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. സനജയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ആദിത്യൻ, അയന (ഇരുവരും വിദ്യാർഥികൾ).