മരട്: നെട്ടൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. നെട്ടൂര്‍ അറക്കല്‍ മെര്‍സെലിന്‍-എല്‍സി ദമ്പതികളുടെ മകന് ഇമ്മാനുവലാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി പത്തോടെ നെട്ടൂര്‍ െറയില്‍വേ ക്വാർട്ടേഴ്സിന് സമീപത്താണ് മരിച്ചനിലയില്‍ കണ്ടത്. പൊലീസ് എത്തി നടപടി സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നെട്ടൂര്‍ കുരിശിെൻറ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. സഹോദരന്: എയ്ഞ്ചല്‍.