ദേശം: മേഖലയിലെ സജീവ പരിസ്ഥിതി പ്രവർത്തകൻ ദേശം കൂക്കമ്പാറവീട്ടിൽ പരമേശ്വരൻ നായർ (സി.പി. നായർ -_84) നിര്യാതനായി. ആലുവ നദീസംരക്ഷണ സമിതി വൈസ് പ്രസിഡൻറും ദേശം റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറുമാണ്. ഭാര്യ: പരേതയായ രാജം നായർ. മക്കൾ: അനുപമ ആർ. നായർ, അനുരൂപ ആർ. നായർ. മരുമക്കൾ: എൻ.രാജേഷ് (ബിസിനസ്), സുനിൽ ഭവദാസ് (മാനേജർ, എച്ച്.എസ്.ബി.സി).