പറവൂർ: മൂത്തകുന്നം തറയിൽ ടി.ആർ. ചെല്ലപ്പൻ (84) നിര്യാതനായി. സി.പി.എം ഐനിക്കുറ്റി ബ്രാഞ്ച് അംഗമാണ്. താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ മുൻ ജോ. സെക്രട്ടറിയാണ്. മിച്ചഭൂമി - ചെത്തുതൊഴിലാളി സമരങ്ങളിൽ ജയിൽവാസം അനുഭവിച്ചു. ഭാര്യ: മണി. മക്കൾ: ടെസ്റ്റമന, സാൽദി (കളമശ്ശേരി അപ്പോളോ ടയേഴ്സ്), ചേജു (കേരള ബാങ്ക്). മരുമക്കൾ: ശശി, ജിനി (സെക്രട്ടറി, ചെട്ടിക്കാട് സർവിസ് സഹകരണ ബാങ്ക്), ശശി (ഫയർ ആൻഡ് റെസ്ക്യൂ). സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് സഹോദരനാണ്.