പെരുമ്പാവൂർ: കൂവപ്പടി അഭയഭവൻ അന്തേവാസി സെല്ലു (67) നിര്യാതയായി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ മുഖേന അഭയഭവനിൽ എത്തിയതാണ്. സ്വന്തം സ്ഥലം തിരിച്ചറിയാനാവാത്ത വ്യക്തിയായതിനാൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇവരെക്കുറിച്ച് അറിയാവുന്നവർ അഭയഭവനുമായി ബന്ധപ്പെടണം. ഫോൺ: 7558037295, 0484 2641374.