കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി ശ്രദ്ധയാണ് (21) മരിച്ചത്. സുഹൃത്തുക്കളാണ് ബുധനാഴ്ച പുലർച്ച പോണേക്കരയിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച കൊല്ലെത്ത വീട്ടിൽ പോയിവന്നിരുന്നു. കൂടെ താമസിച്ചിരുന്ന രണ്ട് സുഹൃത്തുക്കൾ പുലർച്ച പുറത്തുപോയി വന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എളമക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രണ്ടുമാസം മുമ്പ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരിയെയും പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയിരുന്നു.