അങ്കമാലി: ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു. അങ്കമാലി മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി സ്റ്റാഫ് നഴ്സ് തുറവൂർ അയ്യമ്പിള്ളി വീട്ടിൽ സജുവിെൻറ (സോയൽ) ഭാര്യ സുനിതയാണ് (37) മരിച്ചത്. ബുധനാഴ്ച മൂക്കന്നൂർ - തുറവൂർ റോഡിൽ ചൂളപ്പുര ഭാഗത്ത് രാവിലെ 6.45 ഓടെയാണ് അപകടം. തുറവൂരിലുള്ള വീട്ടിൽനിന്ന് ജോലിക്ക് പോകുകയായിരുന്നു സുനിത. മുന്നിൽ പോവുകയായിരുന്ന ടിപ്പർ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് തൊട്ടുപിന്നിൽ വന്ന സുനിതയുടെ സ്കൂട്ടർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. അപകടത്തിൽ തലയും മുഖവും തകർന്ന് അവശനിലയിലായ സുനിതയെ ഉടൻ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊടകര തുണ്ടത്തിൽ വീട്ടിൽ കുടുംബാംഗം ഏല്യാസ് - സോദരി ദമ്പതികളുടെ മകളാണ് സുനിത. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് നാലിന് മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മക്കൾ: സാം, സുമറിയ ( ഇരുവരും സെൻറ് പാട്രിക് സ്കൂൾ വിദ്യാർഥികൾ).