പള്ളിക്കര: മോറക്കാല സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലും മുൻ മാനേജറും എം.ജെ.എസ്.എസ്.എ പള്ളിക്കര ഡിസ്ട്രിക്ട് മുൻ സെക്രട്ടറിയുമായിരുന്ന പനക്കൽ വീട്ടിൽ സണ്ണി പോൾ (60) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പള്ളിക്കര സെൻറ് മേരീസ് കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗവും മുൻ ട്രസ്റ്റിയും കത്തീഡ്രലിെൻറ സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും മോറക്കാല സെൻറ് മേരീസ് സൺഡേ സ്കൂൾ അധ്യാപകനുമായിരുന്നു. പള്ളിക്കര ലയൺസ് ക്ലബ് പ്രസിഡൻറ്, ജെ.സി.ഐ പള്ളിക്കര പ്രസിഡൻറ്, പള്ളിക്കര വൈ.എം.സി.എ ഡയറക്ടർ ബോർഡ് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇടപ്പള്ളി താഴേടത്ത് കുടുംബാംഗം പുഷ്പ (മോറക്കാല സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക). മക്കൾ: അജിത്ത് എസ്. പനക്കൽ (എറണാകുളം സെൻറ് ആൽബർട്സ് കോളജ് അധ്യാപകൻ), അക്ഷയ് എസ്. പനക്കൽ (എൻജിനീയർ, എൻവിഷൻ എൻജിനീയറിങ് ടെക്നോളജി, തൃപ്പൂണിത്തുറ). മരുമകൾ: ജെറി അജിത് (അധ്യാപിക, സെൻറ് തോമസ് കോളജ്, പുത്തൻകുരിശ്).