ആലുവ: കുഞ്ഞുണ്ണിക്കര തോപ്പിൽ പരേതനായ മുഹമ്മദിെൻറ മകൻ കടൂക്കാട്ട് യൂസഫ് (62) നിര്യാതനായി. മുങ്ങൽ വിദഗ്ധനായ ഇദ്ദേഹം പെരിയാറിൽ മുങ്ങിമരിച്ച നിരവധിയാളുകളുടെ മൃതദേഹം കണ്ടെടുക്കുന്ന സംഘത്തിന് നേതൃത്വം നൽകിയിരുന്നു. പുഴയിൽ ആര് അപകടത്തിൽ പെട്ടാലും പൊലീസ് ആദ്യം തേടിയെത്തിയിരുന്നത് യൂസഫിനെയും സംഘത്തെയുമായിരുന്നു. അഗ്നിരക്ഷസേനക്കും അദ്ദേഹം ആശ്വാസമായിരുന്നു. പുഴയിൽ മുങ്ങിപ്പോയ പലരെയും രക്ഷിച്ചിട്ടുമുണ്ട്. അമ്പതോളം മൃതദേഹങ്ങൾ യൂസഫിെൻറ നേതൃത്വത്തിലുള്ള സംഘം പെരിയാറിെൻറ ആഴങ്ങളിൽനിന്ന് മുങ്ങിയെടുത്തിട്ടുണ്ട്.മാതാവ്: സാറ. ഭാര്യ: ബുഷറ. മക്കൾ: അഹമ്മദ് അനൂപ്, മുഹമ്മദ് അസ്ലം. മരുമകൾ: തസ്നി. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, സൈനബ, പരേതനായ ഉമ്മർ, അബ്ദുൽ അസീസ്, അബ്ദുൽ സമദ്, അസ്മ, റംലത്ത്, പരേതയായ മൈമൂനത്ത്.