ന്യൂഡൽഹി: നടൻ മനോജ് ബാജ്പേയിയുടെ പിതാവ് ആർ.കെ. ബാജ്േപയി (83) നിര്യാതനായി. ദീർഘകാലമായി രോഗബാധിതനായിരുന്നു. കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന മനോജ് ഡൽഹിയിലെത്തി. ഞായറാഴ്ച ഉച്ചക്കുശേഷം നിഗം ബോധ് ഗട്ടിൽ സംസ്കാരം നടത്തി. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരനിലെ ബിട്ടിയയിലാണ് കുടുംബവീട്. മനോജ് ബാജ്പേയി അടക്കം അഞ്ചു മക്കളുണ്ട്. മകൾ പൂനം ദുബേ സിനിമ മേഖലയിൽ ഫാഷൻ ഡിസൈനറാണ്.