കൊടുങ്ങല്ലൂർ: കോട്ടപ്പുറം ബിഷപ് ഹൗസിനു സമീപം താമസിക്കുന്ന അമ്മുപിള്ളി ശിവരാമൻ (69) നിര്യാതനായി. കോൺഗ്രസ് മേത്തല മണ്ഡലം പ്രസിഡൻറ്, അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറും മേത്തല സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ ചന്ദ്രിക ശിവരാമൻ. മക്കൾ: ദീപ, ദിവ്യ. മരുമകൻ: സുകുമാർ.