വൈത്തിരി: പഴയ വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എട്ടു വയസ്സുകാരൻ മുങ്ങിമരിച്ചു. കുന്ദമംഗലം കാരന്തൂർ സാൾവോ വീട്ടിൽ ജംഷിദിെൻറയും ഫെമിതയുടെയും മകൻ അമൽ ഷെഹ്സിനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലിന് സഹോദരങ്ങൾക്കൊപ്പം പൂളിൽ കളിക്കുന്നതിനിടെയാണ് അപകടം. വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. ഞായറാഴ്ച രാവിലെയാണ് അമലും കുടുംബവും റിസോർട്ടിലെത്തിയത്. അമീൻ ഷെഹ്സയ്ദ്, അമായ ശാസ എന്നിവർ സഹോദരങ്ങളാണ്. അസ്വാഭാവിക മരണത്തിനു വൈത്തിരി പൊലീസ് കേസെടുത്തു.