കോതമംഗലം: മിന്നലേറ്റ് യുവാവ് മരിച്ചു. പൈങ്ങോട്ടൂർ ഞാറക്കാട് കളത്തുങ്കല്‍ (അകളേല്) പരേതരായ ജോസഫ്, മറിയാമ്മ ദമ്പതികളുടെ മകൻ റോണിയാണ് (36) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിൽക്കുമ്പോൾ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടനെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൈങ്ങോട്ടൂർ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട് റോണി. സഹോദരങ്ങൾ: സോണി ജോസഫ്, ടോണി, ലോണി. സംസ്കാരം പിന്നീട് തെന്നത്തൂര്‍ ഫാത്തിമാ മാതാ പള്ളി സെമിത്തേരിയില്‍.