അങ്കമാലി: മൂക്കന്നൂർ അട്ടാറ ഇഞ്ചിക്ക പാലാട്ടി വീട്ടിൽ ഇ.പി. ഔസേപ് (കുഞ്ഞേട്ടൻ, -83) നിര്യാതനായി. ഭാര്യ: അട്ടാറ മഞ്ഞളി കുടുംബാംഗം റോസി. മക്കൾ: ജോജി, സിജി, ജിജി. മരുമക്കൾ: ജിഷ (മുൻ മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് അംഗം), ദേവസിക്കുട്ടി ഔപ്പാടൻ മഞ്ഞപ്ര, ഷാജു പാലാട്ടി അയ്യമ്പുഴ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് അട്ടാറ സെൻറ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.